|    Aug 20 Sun, 2017 10:47 pm
FLASH NEWS

സ്്കൂളിന് സമീപം ബോംബെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി

Published : 28th October 2016 | Posted By: SMR

പെരുമ്പാവൂര്‍: സ്്കൂളിന് സമീപം ബോംബെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി. കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂളിന് സമീപം ഇടവൂര്‍ റോഡില്‍ ഒരു കടയുടെ സമീപം മാലിന്യ കൂമ്പാരത്തിന് മുകളില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ബോംബെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലിസിലറിയിച്ചു. പോലിസെത്തി ഇവ നീക്കം ചെയ്ത് കോടനാട് പോലിസ് സ്റ്റേഷനില്‍ ബക്കറ്റിലാക്കി മണലില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാടന്‍ ബോംബിന്റെ തിരിയില്‍ ഭദ്രമായി തമിഴ് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബെന്ന് തോന്നിപ്പിക്കുന്ന വസ്തു സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന്് കരിമരുന്നിന്റെ അവശിഷ്ടവും കണ്ടെത്തി. ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ ഇന്നെത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക