|    Sep 25 Mon, 2017 5:08 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്വീഡിഷ് ടീം പ്രഖ്യാപിച്ചു; ഇബ്രാഹിമോവിച്ച് ക്യാപ്റ്റന്‍

Published : 13th May 2016 | Posted By: SMR

zlatan-ibramovic

സ്റ്റോക്ക്‌ഹോം: യൂറോ കപ്പിനുള്ള 23 അംഗ സ്വീഡിഷ് ടീമിനെ കോച്ച് എറിക് ഹാംറെന്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുടെ ഗോളടിവീരന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചാണ് ടീമിന്റെ നായകന്‍. പരിക്കേറ്റു വിശ്രമിക്കുന്ന ആല്‍ബിന്‍ ഏക്ദല്‍ യൂറോയില്‍ കളിക്കുന്ന കാ ര്യം സംശയത്തിലാണെങ്കിലും ടീമിലിടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ സ്വീഡിഷ് ലീഗിലെ ടോപ്‌സ്‌കോററായ എമിര്‍ ക്യുജോവിച്ചാണ് ഇബ്രഹിമോവിച്ചിനൊപ്പം സ്വീഡിഷ് മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍പിടിക്കുക. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 21 യൂറോ ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായ ടീമിലുണ്ടായിരുന്ന ആറു താരങ്ങള്‍ യൂറോ കപ്പ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
അനുഭവസമ്പത്തും യുവത്വവുമുള്‍പ്പെടുന്ന വളരെ സന്തുലിതമായ ടീമാണ് യൂറോ കപ്പിലുള്ളതെന്നും ലോകോത്തര താരമായ ഇബ്രയുടെ നായകത്വം ടീമിനു തുണയാവുമെന്നും കോച്ച് ഹാംറെന്‍ പറഞ്ഞു.
യൂറോ കപ്പില്‍ കടുപ്പമേറിയ ഗ്രൂപ്പിലാണ് സ്വീഡന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മുന്‍ ചാംപ്യന്‍മാരായ ഇറ്റലി, ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലാണ് സ്വീഡന്റെ സ്ഥാനം. യൂറോയ്ക്കായി ഫ്രാന്‍സിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പ് സ്ലൊവേനിയ, വെയ്ല്‍സ് എന്നിവര്‍ക്കെതിരേ സ്വീഡന്‍ സൗഹൃദമല്‍സരം കളിക്കുന്നുണ്ട്.
ടീം: ആന്‍ഡ്രെസ് ഇസാക്‌സണ്‍, റോബിന്‍ ഓല്‍സെന്‍, മൈക്കല്‍ ലസ്റ്റിഗ്, മാര്‍ട്ടിന്‍ ഓല്‍സന്‍, ലുഡ്‌വിഗ് അഗസ്റ്റിന്‍സന്‍, എറിക് ജൊഹാന്‍സന്‍, ആന്‍ഡ്രേസ് ഗ്രാങ്‌വിസ്റ്റ്, വിക്ടര്‍ ലിന്‍ഡെലോഫ്, പോന്റസ് ജാന്‍സന്‍, കിം കാള്‍സ്‌ട്രോം, പോന്റസ് വെന്‍ബ്ലൂം, ഓസ്‌കര്‍ ലെവിസിക്കി, എമിര്‍ റോസ്ബര്‍ഗ്, ജിമ്മി ഡ്യുര്‍മസ്, സെബാസ്റ്റിയന്‍ ലാര്‍സന്‍, എര്‍കന്‍ സെന്‍ഗിന്‍, ആല്‍ബിന്‍ എക്ദല്‍, ഓസ്‌കര്‍ ഹില്‍ജെമാര്‍ക്, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, മാര്‍കസ് ബെര്‍ഗ്, ജോണ്‍ ഗ്യുഡേറ്റി, എമിര്‍ ക്യുജോവിച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക