|    Nov 15 Thu, 2018 1:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്വീഡനിലെ മുന്‍ ഭരണാധികാരികളുടെ കിരീടങ്ങള്‍ കവര്‍ന്നു

Published : 3rd August 2018 | Posted By: kasim kzm

സ്റ്റോക് ഹോം: സ്വീഡനിലെ മുന്‍ ഭരണാധികാരികളുടെ കിരീടങ്ങള്‍ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്തു. 17ാം നൂറ്റാണ്ടില്‍ സ്വീഡന്‍ ഭരിച്ച ചാള്‍സ് പതിനാലാമന്‍ രാജാവിന്റെയും ഭാര്യ ക്രിസ്റ്റീന രാജ്ഞിയുടെയും കിരീടങ്ങള്‍ അടക്കമുള്ള വിലമതിക്കാനാവാത്ത വസ്തുക്കള്‍ സ്ട്രാംഗ്‌നാസ് കത്തീഡ്രലില്‍ നിന്നാണു മോഷണം പോയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കത്തീഡ്രല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത സമയത്തായിരുന്നു മോഷണം. രണ്ടു കവര്‍ച്ചക്കാര്‍ ചില്ലുകൂടുകള്‍ തകര്‍ത്ത് രത്‌നഖചിതമായ കിരീടങ്ങള്‍ കൈക്കലാക്കുകയായിരുന്നു. അതിവേഗം പുറത്തിറങ്ങി സമീപത്തെ തടാകത്തിനടുത്തെത്തി സ്പീഡ് ബോട്ടിലൂടെ രക്ഷപ്പെട്ടു. വിദഗ്ധ സംഘമാണ് കവര്‍ച്ച നടത്തിയതെന്നു പോലിസ് പറഞ്ഞു. വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss