|    Oct 18 Wed, 2017 7:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വീകരണത്തിനിടെ പ്രോട്ടോകോള്‍ ലംഘനം : ചെന്നിത്തല പരാതി നല്‍കി

Published : 9th October 2017 | Posted By: fsq

 

തിരുവനന്തപുരം: ഹരിപ്പാട് എന്‍ടിപിസിയില്‍ രാഷ്ട്രപതിയെ സ്വീകരിക്കുന്ന ചടങ്ങിലുണ്ടായ പ്രോട്ടോകോള്‍ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതിനല്‍കി.  രാഷ്ട്രപതി വന്നിറങ്ങിയ എന്‍ടിപിസി പ്രദേശം ഉള്‍പ്പെടുന്ന ഹരിപ്പാട് മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ പ്രതിപക്ഷ നേതാവിനും സ്ഥലം എംപിയും  എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനും ചിങ്ങോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിയാസിനും രണ്ടാം നിരയിലാണു സ്ഥാനം നല്‍കിയത്.  മന്ത്രിമാര്‍ക്കും കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും ശേഷം തങ്ങള്‍ക്കു സ്ഥാനം നല്‍കിയത്   പ്രോട്ടോകോള്‍ ലംഘനമാണെന്നും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്  ചെന്നിത്തല പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക