|    Oct 18 Thu, 2018 5:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്വിസ് മുസ്ലിം വിദ്യാര്‍ഥിനികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പംനീന്തണം: യൂറോപ്യന്‍ കോടതി

Published : 11th January 2017 | Posted By: fsq

 

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി നിര്‍ബന്ധമായും ആണ്‍കുട്ടികളോടൊപ്പം നീന്തല്‍ പരിശീലനത്തിനിറങ്ങണമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. മുസ്‌ലിം പെണ്‍കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ പ്രത്യേക സ്ഥലം അനുവദിക്കാനാവില്ലെന്നും നീന്തല്‍ പരിശീലനം ഒരുമിച്ച് മതിയെന്നുമാണ് രക്ഷിതാക്കളുടെ ഹരജി തള്ളി കോടതി ഉത്തരവിട്ടത്. മതപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന നിലപാടിലാണ് കോടതി എത്തിനിന്നതെങ്കിലും കുട്ടികളുടെ സാമൂഹിക ഉദ്ഗ്രഥനത്തിന് ഒരുമിച്ചുള്ള നീന്തല്‍ അനിവാര്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ബേസലില്‍ നിന്നുള്ള രണ്ട് സ്വിസ് തുര്‍ക്കി രക്ഷിതാക്കളാണ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളെ നീന്തല്‍ പഠിക്കാന്‍ വിടാനാവില്ലെന്ന നിലപാടുമായി നിയമപരമായി നീങ്ങിയത്. തങ്ങളുടെ വിശ്വാസങ്ങള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് നീന്താന്‍ അനുവദിക്കുന്നില്ലെന്നാ യിരുന്നു രക്ഷിതാക്കളുടെ വാദം. നേരത്തേ ബേസല്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് 2012ല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ കോടതിയെ സമീപിച്ചിരുന്നു. ഒടുവില്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ ജസ്റ്റിസിനെ സമീപിച്ച രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്താന്‍ അനുവദിക്കുന്നത് യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ ഒമ്പതാമത്തെ ആര്‍ട്ടിക്കിളിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss