|    May 28 Sun, 2017 8:51 pm
FLASH NEWS

സ്വാശ്രയ സ്ഥാപനങ്ങളെ തട്ടിപ്പുകേന്ദ്രങ്ങളാക്കാന്‍ ശ്രമം: സി എ റഊഫ്

Published : 18th September 2016 | Posted By: mi.ptk

campusfront

കോഴിക്കോട്: അധ്യയനം തുടങ്ങേണ്ട സമയമായിട്ടും സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയില്‍ തുടരുന്നത് ആശങ്കാജനകമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്. സ്വാശ്രയ വിവാദങ്ങളില്‍ പൊതുവെ രംഗത്ത് വരാറില്ലാത്ത മുസ്‌ലിം മാനേജ്‌മെന്റുകളുടെ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്ത നിരാശാജനകമാണ്. അതേസമയം, വിദ്യാഭ്യാസ മേഖലയിലെ കൊള്ളയ്്ക്ക് ജാതിയുടെയോ മതത്തിന്റെയോ വ്യതാസങ്ങള്‍ കാണേണ്ടതില്ല. സമുദായത്തിന്റെ പേരിലും അല്ലാതെയും നേടിയെടുത്ത മിക്ക സ്ഥാപനങ്ങളും പിന്നീട് വലിയ കൊള്ള നടത്തുന്ന കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയാണുള്ളത്. മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ന്യൂനപക്ഷപദവി ദുരൂപയോഗപ്പെടുത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്.  പ്രവേശന സമയത്ത് സര്‍ക്കാര്‍ മാനദണ്ഡം പാലിക്കാന്‍ തയ്യാറാവാത്തത് ഗൗരവത്തിലെടുക്കണം.സര്‍ക്കാരിനും മാനേജ്‌മെന്റിനും പപ്പാതി വീതംവച്ചുള്ള മെഡിക്കല്‍ പ്രവേശനത്തിലും സമാനമായ രീതി തന്നെയാണ് പിന്തുടരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day