|    Mar 30 Thu, 2017 12:20 pm
FLASH NEWS

സ്വാശ്രയ സമരത്തിനിടെ പോലിസ് മര്‍ദനം: കേസെടുത്തു

Published : 9th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച പോലിസുകാര്‍ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
സിറ്റി പോലിസ് കമ്മീഷണര്‍, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍, കന്റോണ്‍മെന്റ് സിഐ, എസ്‌ഐ എന്നിവര്‍ രണ്ടുമാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ ഉത്തരവിട്ടു. എം വിന്‍സെന്റ് എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. സപ്തംബര്‍ 23ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും 26ന് കെഎസ്‌യു പ്രവര്‍ത്തകരെയുമാണ് മര്‍ദിച്ചതെന്നു പരാതിയില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day