|    May 26 Fri, 2017 7:28 am
FLASH NEWS

സ്വാശ്രയ സമരം; തെറ്റായ സമരത്തിനു സംഭവിക്കുന്നതു തന്നെയാണ് സംഭവിച്ചത്: മുഖ്യമന്ത്രി

Published : 7th October 2016 | Posted By: SMR

കോഴിക്കോട്: തെറ്റായ തീരുമാനത്തിന്റെ ഭാഗമായി ഒരു സമരം തുടങ്ങിയാല്‍ അതിനു സ്വാഭാവികമായി സംഭവിക്കുന്നതെന്തോ അതുതന്നെയാണ് യുഡിഎഫിന്റെ സ്വാശ്രയസമരത്തിനും സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സമരം ആരും തിരിഞ്ഞുനോക്കാനില്ലാതെ അവസാനിപ്പിക്കേണ്ടിവരുകയായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യം ഉയര്‍ത്തി നടത്തിയ സമരത്തെ വിജയിപ്പിക്കാന്‍ മലയാളി തയ്യാറായില്ല എന്നു നമ്മള്‍ കണ്ടു. സ്വാശ്രയ മാനേജ്‌മെന്റുകളുമായും പ്രതിപക്ഷ നേതാക്കളുമായും ചര്‍ച്ചയിലൂടെ ഉണ്ടാക്കിയ ധാരണകളെ അട്ടിമറിച്ചാണ് സമരം പ്രഖ്യാപിച്ചത്. എല്ലാ കാര്യങ്ങളും അംഗീകരിച്ച പ്രതിപക്ഷം, പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുന്ന പരിയാരം മെഡിക്കല്‍ കോളജിന്റെ പേരില്‍ അനാവശ്യ പിടിവാശി കാണിക്കുകയായിരുന്നു.
എന്തിനെയും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്ന ഇക്കാലത്ത് ഹിന്ദു വര്‍ഗീയതയെ ചെറുക്കാന്‍ ഹിന്ദുക്കളും മുസ്‌ലിം വര്‍ഗീയതയെ ചെറുക്കാന്‍ മുസ്‌ലിംകളും മുന്നോട്ടുവരണം. ഇത്തരത്തിലുള്ള കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഇല്ലായ്മ ചെയ്യാനാവൂ. ഇരുമതങ്ങളിലെയും ഭൂരിപക്ഷങ്ങള്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായാണ് ജീവിക്കുന്നത്. വര്‍ഗീയ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നും പിണറായി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day