|    May 28 Sun, 2017 2:22 pm
FLASH NEWS

സ്വാശ്രയ സമരം: കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പെന്ന് മുഖ്യമന്ത്രി

Published : 9th October 2016 | Posted By: SMR

കണ്ണൂര്‍: കൊട്ടിഘോഷിച്ച് നടത്തുന്ന സ്വാശ്രയ സമരത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കോര്‍പറേഷന്‍ സമഗ്ര വികസന പദ്ധതി പ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലരുടെ വാശിയില്‍ നിന്ന് ഉടലെടുത്തതാണ് ഈ സമരം. അതിന്റെ പേരില്‍ ഇപ്പോള്‍ യുഡിഎഫ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കു മൂക്കുകയറിട്ടത് ഈ സര്‍ക്കാരാണ്. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ പ്രവേശനം മെറിറ്റടിസ്ഥാനത്തിലായത്. നിശ്ചിത ഫീസല്ലാതെ ഒന്നും വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചതാണ് യുഡിഎഫിന് തലവേദനയായത്. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുക്കും. ഏറ്റെടുത്തു കഴിഞ്ഞാല്‍ അധിക ബാധ്യത വിദ്യാര്‍ഥികള്‍ക്കില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day