|    Oct 22 Sun, 2017 3:08 am
Home   >  Kerala   >  

പ്രതിപക്ഷ ബഹളത്തില്‍ സഭ പിരിഞ്ഞു; എംഎല്‍എമാരുടെ നിരാഹാരം ആരംഭിച്ചു

Published : 28th September 2016 | Posted By: mi.ptk

niyamasabha

തിരുവനന്തപുരം:  സ്വാശ്രയ ഫീസ് വര്‍ധനയും പോലീസ് മര്‍ദനവും നിയമസഭയെ ഇന്നും പ്രക്ഷുബ്ധമാക്കി. രാവിലെ സഭ ആരംഭിച്ചയുടന്‍ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ചോദ്യോത്തരവേള തുടങ്ങുന്നതിന് മുന്‍പ് സംസാരിക്കാന്‍ ശ്രമിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് സ്പീക്കര്‍ സമയം നല്‍കാമെന്ന് അറിയിച്ചെങ്കിലും വഴിങ്ങിയില്ല. തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും കീഴ് വഴക്കങ്ങള്‍ ലംഘിക്കരുതെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിരാഹാര സമരം ആരംഭിച്ചു.കോണ്‍ഗ്രസ് എംഎല്‍എമാരായ ഷഫി പറമ്പില്‍, ഹൈബി ഈഡന്‍, കേരള കോണ്‍ഗ്രസ് എംഎല്‍എ അനൂപ് ജേക്കബ് എന്നിവരാണ് സഭാകവാടത്തില്‍ നിരാഹരമിരിക്കുന്നത്.
സ്വാശ്രയ വിഷയത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി  നിരാഹാര സമരം നടത്താന്‍ രാവിലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനമായത്.  ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് എംഎല്‍എമാരായ കെഎം ഷാജി, എം ഷംസുദ്ദീന്‍ എന്നിവര്‍ സത്യാഗ്രഹം നടത്തും.

More News…

യുഡിഎഫ് ഹര്‍ത്താല്‍: തോമസ് ഐസകിന്റെ വാഹനം തടഞ്ഞു

തലസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; ബസിന് നേരെ കല്ലേറ്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക