|    Oct 22 Sun, 2017 5:03 am
Home   >  Kerala   >  

സ്വാശ്രയ വിഷയം: യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

Published : 5th October 2016 | Posted By: mi.ptk

congress-mla

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.വരുന്ന 17ാം തിയ്യതിവരെയുള്ള 11 ദിവസം നിയമസഭ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനും ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിരാഹാരമിരുന്ന എംഎല്‍എമാര്‍ക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ വിഷയത്തില്‍ പ്രക്ഷോഭ പരിപാടികള്‍ അവസാനിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ കപടമുഖം തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു.  ഈ മാസം 15,16 തിയ്യതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സര്‍ക്കാരിന്റെ വഞ്ചന തുറന്ന് കാട്ടി ജനകീയ സദസുകള്‍ സംഘടിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കമുള്ളവര്‍ സദസില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കോട്ടയം – ഉമ്മന്‍ചാണ്ടി, എറണാകുളം – വി.എം സുധീരന്‍, ആലപ്പുഴ – രമേശ് ചെന്നിത്തല, കോഴിക്കോട് – എം.കെ മുനീര്‍, മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി, പത്തനംതിട്ട – വര്‍ഗീസ് ജോര്‍ജ്, കൊല്ലം – എം.കെ പ്രേമചന്ദ്രന്‍, കാസര്‍കോട് – സി.പി ജോണ്‍ എന്നിവര്‍ ജനകീയ സദസുകള്‍ക്ക് നേതൃത്വം നല്‍കും. 17ാം തീയതി തിരുവനന്തപുരത്തായിരിക്കും പരിപാടിയുടെ സമാപനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക