|    May 27 Sat, 2017 7:31 pm
FLASH NEWS

സ്വാശ്രയ വിഷയം:സമരം ശക്തമാക്കി യുഡിഎഫ്;വ്യാഴാഴ്ച സെക്രട്ടേറിയേറ്റ് മാര്‍ച്ച്

Published : 3rd October 2016 | Posted By: mi.ptk

pp-thangachan

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ യൂഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തും. യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി ബുധനാഴ്ച യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനമായി. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
നിയമസഭക്കുള്ളില്‍ നിരാഹാരം നടത്തുന്ന ഷാഫി പറമ്പിലും ഹൈഹി ഈഡനും അവശരാണെങ്കിലും സമരം തുടരുമെന്ന് യോഗ തീരുമാനങ്ങള്‍ വിവരിക്കവെ കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സ്വാശ്രയ ഫീസ് വര്‍ദ്ധനവിന്റെ പേരിലുള്ള പിടിവാശിയില്‍ സര്‍ക്കാര്‍ അയവ് വരുത്തിയിട്ടുണ്ടെന്ന് വിലയിരുത്തിയ യോഗത്തില്‍ പക്ഷേ അനുകൂല നിലപാടുണ്ടാകുന്നതുവരെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കണമെന്ന് തന്നെയാണ് അഭിപ്രായമുയര്‍ന്നത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചാല്‍ സഹകരിക്കാനും യോഗത്തില്‍ തീരുമാനമായി.
വ്യാഴാഴ്ച നടത്തുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് ശേഷം ചേരുന്ന യുഡിഎഫ്  ഏകോപന സമിതി യോഗത്തില്‍ തുടര്‍ന്നുള്ള സമരപരിപാടികള്‍ തീരുമാനിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day