|    Mar 24 Fri, 2017 1:54 am
FLASH NEWS

സ്വാശ്രയ വിധിയില്‍ അവ്യക്തത: മുഖ്യമന്ത്രി; മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ഇന്ന്

Published : 28th August 2016 | Posted By: SMR

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയവിഷയത്തില്‍ പൊതുതാല്‍പര്യം സംരക്ഷിക്കേണ്ടതുണ്ട്. സ്വകാര്യ മാനേജ്‌മെന്റുകളുമായി പ്രശ്‌നത്തിലേക്കു പോവണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, മെറിറ്റ് പാലിക്കണം. ഹൈക്കോടതി ഉത്തരവില്‍ അതു നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാനാവില്ല. ഇക്കാര്യത്തില്‍ നിയമപരമായ വ്യക്തത വേണം. അതിനായി സുപ്രിംകോടതിയില്‍ പോകേണ്ട സാഹചര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ പോവും. ഇത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമപരമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്ന് യോഗം ചേരും. ആലുവ അത്താണിയിലെ സ്വകാര്യ ഹോട്ടലില്‍ ഇന്നു വൈകീട്ട് 5നാണ് യോഗം.
അസോസിയേഷനെ സര്‍ക്കാര്‍ നാളെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചാണ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. അപ്പീല്‍ പോവേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സമവായത്തിനുള്ള സൂചനയാണ്.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക