|    Oct 18 Thu, 2018 12:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി: മുഖ്യമന്ത്രി

Published : 28th January 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ കച്ചവടകേന്ദ്രങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ കെ ആന്റണി സ്വാശ്രയ കോളജുകള്‍ക്ക് അംഗീകാരം നല്‍കിയത് സദുദ്ദേശ്യത്തോടുകൂടിയായിരുന്നു. എന്നാല്‍, സ്വാശ്രയ കോളജുകള്‍ വന്നതോടെ വിദ്യാഭ്യാസ സ്ഥാപനമെന്നത് ലാഭമുണ്ടാക്കാനുള്ള സ്ഥാപനമാണെന്ന കണക്കുകൂട്ടലിലേക്ക് ആളുകള്‍ മാറി. അബ്കാരി ബിസിനസിനേക്കാള്‍ ലാഭകരമായ മേഖലയാണ് ഇന്നു സ്വാശ്രയ വിദ്യാഭ്യാസ മേഖല. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ഘാടനം മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാലയങ്ങള്‍ക്ക് കാലാനുസൃതമായ പുരോഗതി ഉണ്ടാകാത്തതിനാലാണ് അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്ക് ആകര്‍ഷണം വര്‍ധിച്ചത്. പൊതുവിദ്യാലയത്തില്‍ നിന്നു പഠിച്ച് ഉയര്‍ന്നുവന്ന ആളുകളടക്കം തങ്ങളുടെ മക്കളെ അണ്‍എയ്ഡഡില്‍ അയച്ചാലേ ഗുണം പിടിക്കൂ എന്നു ചിന്തിക്കുന്ന അവസ്ഥ വന്നു. എന്നാല്‍, അക്കാദമിക മികവ് നോക്കിയാല്‍ പൊതുവിദ്യാലയങ്ങള്‍ തന്നെയാണ് മികച്ചുനില്‍ക്കുന്നത്. പുതിയ പഠനസമ്പ്രദായങ്ങളുമായി പൊതുവിദ്യാലയങ്ങള്‍ കാലാനുസൃതമാക്കേണ്ടതുണ്ട്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ പോകുന്നതിന് ഇടയാക്കുന്ന ഒരു കാരണം ഇംഗഌഷിനോടുള്ള അതിരുകവിഞ്ഞ പ്രതിപത്തിയാണ്. നമ്മുടെ നാട്ടിലെ കുട്ടി മലയാളം നന്നായി പഠിക്കണം. ഇംഗഌഷും ഹിന്ദിയും കുട്ടി നിര്‍ബന്ധമായി അറിഞ്ഞിരിക്കുകയും വേണം. നമ്മുടെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഭാഷയുടെ കഴിവും സ്വാധീനവും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss