|    May 24 Wed, 2017 4:07 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ഇന്ന്

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ചു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചര്‍ച്ച നടക്കും. വൈകീട്ട് ആറിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണു യോഗം. കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ മെഡിക്കല്‍ പ്രവേശനത്തില്‍ ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടത്തണമെന്നു സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യമുന്നയിച്ചത്. ഇതു പരിഗണിച്ചാണ് ഇന്നത്തെ യോഗം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day