|    Dec 16 Sat, 2017 5:16 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുമായി മുഖ്യമന്ത്രിയുടെ ഒത്തുകളി പ്രതിഷേധാര്‍ഹമെന്ന്

Published : 6th October 2016 | Posted By: Abbasali tf

പത്തനംതിട്ട: സ്വാശ്രയ മാനേജ്‌മെന്റിന് അനുകൂലമായി നിലപാടെടുത്ത സംസ്ഥാന മുഖ്യമന്ത്രിയുടെ നിലപാടില്‍ ആര്‍വൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി സലിം പി ചാക്കോ പ്രതിഷേധിച്ചു.     സര്‍ക്കാര്‍ മെറിറ്റ് ഫീസ് 1,85,000 രൂപയില്‍ നിന്ന് രണ്ടര ലക്ഷം ആക്കിയതില്‍ നാല്‍പ്പതിനായിരം രൂപ കുറയ്ക്കാമെന്ന ചില മാനേജ്‌മെന്റുകളുടെ നിര്‍ദ്ദേശം ചര്‍ച്ച പോലും ചെയ്യാതെ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് കോടികള്‍ അഴിമതി നടത്താന്‍ സര്‍ക്കാര്‍ വീണ്ടും അവസരമൊരുക്കിയിരിക്കുകയാണ്. സര്‍ക്കാരുമായി ധാരണയ്ക്ക് ശ്രമിക്കാതെ മാറിനിന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളിലേക്ക് എന്‍ട്രന്‍സ് കമ്മീഷണര്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നു. പലിശരഹിത നിക്ഷേപവുമായി വിദ്യാര്‍ഥികള്‍ വരണമെന്ന സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറുടെ നിര്‍ദ്ദേശം പ്രതിഷേധാര്‍ഹമാണ്. ഉയര്‍ന്ന ഫീസ് നിരക്കില്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തി പ്രവേശനം സാധൂകരിക്കാനാണ് ശ്രമം. സുപ്രിംകോടതി കഴിഞ്ഞ ആഴ്ച നല്‍കിയ വിധിയുടെ പേരില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നതെങ്കിലും ഇതിനു ശേഷം ചില ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളിലെ മാനേജ്‌മെന്റ് സീറ്റുകളില്‍ ഒഴിവ് വന്ന സീറ്റുകള്‍ റിപോര്‍ട്ട് ചെയ്തതില്‍ പ്രവേശനം നടത്തിയത് സംസ്ഥാന എന്‍ട്രന്‍സ് പട്ടികയില്‍ നിന്നുമാണെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക