|    Mar 23 Thu, 2017 11:55 pm
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ പ്രവേശനംപഴുതടച്ച് ജെയിംസ് കമ്മിറ്റി

Published : 20th September 2016 | Posted By: SMR

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം അട്ടിമറിക്കാനുള്ള മാനേജ്‌മെന്റുകളുടെ നീക്കത്തിനെതിരേ ശക്തമായ നടപടികളുമായി ജെയിംസ് കമ്മിറ്റി. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അലോട്ട്‌മെന്റുകള്‍ക്ക് ശേഷം ബാക്കിവരുന്ന സീറ്റുകളില്‍ മാനേജ്‌മെന്റുകള്‍ പ്രവേശനം നടത്തുമ്പോള്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്നായിരിക്കണമെന്ന നിര്‍ദേശമാണ് കമ്മിറ്റി മുന്നോട്ട് വച്ചിരിക്കുന്നത്.
പ്രവേശനം നടത്തുമ്പോള്‍ മെറിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും ജെയിംസ് കമ്മിറ്റി ആവിഷ്‌കരിക്കും.
2014ലെ ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ആദ്യ രണ്ട് അലോട്ട്‌മെന്റുകള്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ നേരിട്ടാണ് നടത്തേണ്ടത്. എന്നാല്‍, കമ്മീഷണറുടെ അവസാന അലോട്ട്‌മെന്റിന് ശേഷം ബാക്കിവരുന്ന സീറ്റുകളില്‍ മാനേജ്‌മെന്റുകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കാവുന്നതാണ്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി പരമാവധി സീറ്റുകളില്‍ പണം വാങ്ങി പ്രവേശനം നടത്തുന്നതിനുള്ള നീക്കമാണ് പല മാനേജ്‌മെന്റുകളും നടത്തിക്കൊണ്ടിരിക്കുന്നത്. വെബ്‌സൈറ്റുകള്‍ ഹാങാക്കിയും മറ്റും അപേക്ഷ പരമാവധി വൈകിപ്പിച്ച് മാനേജ്‌മെന്റുകള്‍ പ്രവേശനം അട്ടിമറിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ചെറിയ അപാകതകളുടെ പേരില്‍ അപേക്ഷകള്‍ തള്ളുന്നതിനെതിരേയും കമ്മിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവുകള്‍, അത് പരിഹരിക്കാന്‍ അവസരം നല്‍കിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശങ്ങളിലുണ്ട്.

(Visited 98 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക