|    Apr 27 Fri, 2018 12:39 am
FLASH NEWS
Home   >  Kerala   >  

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം;ഹൈകോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി

Published : 27th August 2016 | Posted By: mi.ptk

pinarayi-

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഹൈകോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി. പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിന് ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജുമെന്റുകളുമായി ഒരു ഏറ്റുമുട്ടലിന് സര്‍ക്കാരിന് താല്‍പര്യമില്ല. തിങ്കളാഴ്ച മാനേജ്‌മെന്റുകളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഒരു തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം പൂര്‍ണമായും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവാണ് ഹൈകോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തത്. നീറ്റ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശന നടപടികളുമായി മാനേജുമെന്റുകള്‍ക്ക് മുന്നോട്ട് പോകാമെന്ന് ഹൈകോടതി നിര്‍ദ്ദേശിച്ചു. പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിക്കണമെന്നും പ്രസിദ്ധീകരിക്കുന്ന പ്രോസ്‌പെക്ട്‌സിന് ജയിംസ് കമ്മിറ്റിയുടെ അംഗീകാരം ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് വിവിധ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss