|    Jan 21 Sat, 2017 10:02 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: വിധി സര്‍ക്കാരിന്റെ എടുത്ത് ചാട്ടത്തിനുള്ള തിരിച്ചടി: ചെന്നിത്തല

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: ശരിയായ ആലോചനയില്ലാതെ സര്‍ക്കാര്‍ നടത്തിയ എടുത്ത ചാട്ടത്തിനുള്ള കനത്ത തിരിച്ചടിയാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കടുത്ത പ്രഹരമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരിന് തുടക്കം മുതലെ ആശയക്കുഴപ്പമായിരുന്നു. ഡെന്റല്‍ കോളജുകളിലെ ഫീസ് ഏകീകരിക്കുകയും അത് പിന്‍വലിക്കുകയും ചെയ്ത സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റും ഏറ്റെടുക്കുന്ന അവധാനതയില്ലാത്ത തീരുമാനവും കൈക്കൊണ്ടു. മാറി മാറിയുള്ള ഈ എടുത്തു ചാട്ടങ്ങള്‍ വഴി ഇത്തവണത്തെ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം കുളമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഇതുകാരണം ദുരിതത്തിലായത്. ഇതിന്റെ പ്രയോജനം സിദ്ധിച്ചത് ഇതര സംസ്ഥാന സ്വാശ്രയ  കോളജ് ലോബിക്കും, വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കുമാണ്. അവര്‍ കേരളത്തില്‍  വല വിരിച്ചിരിക്കുകയണ്.
ഇതര സംസ്ഥാന സ്വാശ്രയ കച്ചവട ലോബിയുമായി സര്‍ക്കാര്‍ ഒത്ത് കളിച്ചോ എന്ന സംശയവും ഉണ്ടായിരിക്കുന്നു. സ്വാശ്രയ പ്രവേശനത്തെ ഇത്രയം അലങ്കോലപ്പെടുത്തിയതിന് സര്‍ക്കാര്‍ പൊതു സമൂഹത്തോട് മാപ്പു പറയണം. ഇനിയെങ്കിലും യാഥാര്‍ഥ്യ ബോധത്തോടെ ചര്‍ച്ച നടത്തി വിദ്യാര്‍ഥികള്‍ക്ക് പരമാവധി ഗുണം ലഭിക്കുന്ന തരത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക