|    Oct 21 Sat, 2017 6:54 am
FLASH NEWS
Home   >  Kerala   >  

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം;നിലപാടിലുറച്ച് സര്‍ക്കാര്‍

Published : 21st August 2016 | Posted By: mi.ptk

kk-shylaja

തിരുവനന്തപുരം:സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുക്കാനുള്ള നിലപാടിലുറച്ച് സര്‍ക്കാര്‍. പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് ഏക നയം മാത്രമേ ഉള്ളൂവെന്നും സര്‍ക്കാര്‍ നയം തുടരുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഫീസ് ഏകീകരണ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഗണനയിലാണെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ അതിന് മുന്‍കൈയ്യെടുക്കേണ്ടത് മാനേജുമെന്റുകളാണെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലേയ്ക്കുള്ള മുഴുവന്‍ സീറ്റുകളും ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. സീറ്റുകള്‍ സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ തയ്യാറാക്കാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നടപടി.
അതേസമയം, സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് എംഇഎസ് കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക