|    Jul 23 Mon, 2018 3:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : ഹരജികള്‍ ഇന്നു പരിഗണിക്കും

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എംബിബിഎസിനു താല്‍ക്കാലിക പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവിനെതിരായ റിട്ട് ഹരജികള്‍ ഇന്നു വീണ്ടും പരിഗണിക്കും. ഇന്നലെ ഹരജികള്‍ പരിഗണിച്ചെങ്കിലും കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചോദ്യം ചെയ്തിരുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യത്തെ തുടര്‍ന്ന് കേസുകള്‍ ഇന്ന്  പരിഗണിക്കാനായി ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, കേരളത്തിലെ മെഡിക്കല്‍ കോളജുകളോട് മാത്രമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഇത്തരം നിലപാടെടുക്കുന്നതെന്ന് മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ദുഷ്യന്ത് ദവെയും ആരോപിച്ചു. മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ പ്രവേശനം ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ്, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss