|    Oct 20 Sat, 2018 1:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : മെഡിക്കല്‍ കൗണ്‍സിലിനും കേന്ദ്രത്തിനും സുപ്രിംകോടതി നോട്ടീസ്‌

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെതിരേ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് സമര്‍പ്പിച്ച റിട്ട് ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രവേശനം നിഷേധിക്കപ്പെട്ട അടൂര്‍ മൗണ്ട് സിയോന്‍ അടൂര്‍, ഡി എം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയുടെ റിട്ട് ഹരജികളും കോടതി ഇതിനോടൊപ്പം പരിഗണിക്കും. ഇന്നലെ ഹരജികള്‍ പരിഗണിച്ച ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ—ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരും കോളജുകള്‍ക്ക് അനുകൂലമായ നിലപാടാണ്  കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഈ കോളജുകള്‍ക്ക് വിദ്യാര്‍ഥി പ്രവേശനത്തിന് അനുമതി നല്‍കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും എംസിഐയുടെയും നിലപാട്. കോളജുകളില്‍ പ്രവേശനം നല്‍കിയ 400 വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റില്‍നിന്നാണ് എടുത്തിരിക്കുന്നതെന്നും അതിനാല്‍ കോളേജുകള്‍ക്കു വിദ്യാര്‍ഥി പ്രവേശനത്തിനു താല്‍ക്കാലിക അനുമതി നല്‍കണം എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss