|    Oct 20 Sat, 2018 2:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ചര്‍ച്ച പരാജയം; സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്‌മെന്റുകള്‍

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥിപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.  മാനേജ്‌മെന്റ് സീറ്റില്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ തന്നെ അലോട്ട്‌മെന്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
അങ്ങനെയെങ്കില്‍  സര്‍ക്കാരുമായി ഈ വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കില്ലെന്നു വ്യക്തമാക്കി മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് സ്വന്തം നിലയ്ക്ക് പ്രവേശന നടപടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചു. മുഴുവന്‍ സീറ്റുകളിലേക്കും കോളജുകള്‍ തന്നെ ‘നീറ്റ്’ പട്ടികയില്‍ നിന്ന് പ്രവേശനം നടത്തുമെന്നും സര്‍ക്കാര്‍ നടപടിക്കെതിരേ  കോടതിയെ സമീപിക്കുമെന്നും അസോസിയേഷന്‍ സെക്രട്ടറി വി അനില്‍കുമാര്‍ വ്യക്തമാക്കി.
മെറിറ്റ്, മാനേജ്‌മെന്റ്, എന്‍ആര്‍ഐ ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലും സര്‍ക്കാര്‍ പ്രവേശനം നടത്തിയാല്‍ കോളജുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് മാനേജ്‌മെന്റ് വാദം.
ഏകീകൃത ഫീസും പകുതി സീറ്റിലെ പ്രവേശനാധികാരവും വേണമെന്ന നിലപാടില്‍ അസോസിയേഷന്‍ ഉറച്ചുനില്‍ക്കുകയാണ്.  ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയെങ്കിലും അദ്ദേഹം ഓഫിസില്‍ ഉണ്ടായിരുന്നില്ല. ഇതോടെ രണ്ടാംഘട്ട പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് മാത്രമാണ് ഇതുവരെ അലോട്ട്‌മെന്റ് നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss