|    Aug 16 Wed, 2017 11:02 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : ഫീസ് അഞ്ച് ലക്ഷമാക്കി പ്രവേശനം നടത്തണം

Published : 10th August 2017 | Posted By: fsq

 

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 85 ശതമാനം സീറ്റുകളില്‍ അഞ്ച് ലക്ഷം ഫീസ് നിശ്ചയിച്ച് ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു കമ്മിറ്റി ഇറക്കിയ താല്‍ക്കാലിക ഉത്തരവിന് അനുസരിച്ച് പ്രവേശനം നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കമ്മിറ്റി പിന്നീട് ഫീസ് വര്‍ധിപ്പിക്കുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ അത് അടയ്‌ക്കേണ്ടിവരും. കൗണ്‍സിലിങിന്റെ സമയത്ത് വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ പേരില്‍ എടുക്കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സമര്‍പ്പിക്കണം. ഇതിന് കമ്മീഷണര്‍ നല്‍കുന്ന രസീതിയില്‍ കോളജിന്റെ പേര് രേഖപ്പെടുത്തിയിരിക്കണം. ഇതു സമര്‍പ്പിക്കുന്ന വിദ്യാര്‍ഥിക്ക് കോളജ് പ്രവേശനം അനുവദിക്കണം. ഇനി വിദ്യാര്‍ഥിക്ക് രണ്ടാമത് മറ്റേതെങ്കിലും കോളജ് നല്‍കുകയാണെങ്കില്‍ കമ്മീഷണര്‍ പഴയ രശീതിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ രശീതി നല്‍കുകയും പഴയ കോൡ ഒടുക്കിയ പണം പുതിയ കോളജിന് നല്‍കണമെന്നും ഇടക്കാല ഉത്തരവ് പറയുന്നു.സര്‍ക്കാരുമായി ഫീസ് ഘടനാ കരാര്‍ ഒപ്പിട്ട പരിയാരം മെഡിക്കല്‍ കോളജ്, കാരക്കോണം സിഎസ്‌ഐ, പെരിന്തല്‍മണ്ണ എംഇഎസ് എന്നിവയില്‍ 10 ലക്ഷം, 11 ലക്ഷം എന്നിങ്ങനെ ഫീസ് നല്‍കേണ്ട വിദ്യാര്‍ഥികള്‍ അഞ്ച് ലക്ഷത്തിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റിന് പുറമെ ബാക്കി തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റി നല്‍കണം. കോടതിയുടെ പരിഗണനയിലുള്ള ഹരജികളുടെ അന്തിമ തീര്‍പ്പിന് അനുസരിച്ചായിരിക്കും ബാക്കി നടപടികള്‍. ഇന്നലെ വരെ മൂന്നു കോളജുകള്‍ മാത്രമാണ് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടതെന്നു കോടതി നിരീക്ഷിച്ചു. ഇനി ഒരു കോളജുമായും സര്‍ക്കാര്‍ കരാര്‍ ഒപ്പിടരുത്. ഇതുവരെ നടന്ന സംവിധാനങ്ങളെ പുതിയ കരാറുകള്‍ താറുമാറാക്കുകയും വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്‍ആര്‍ഐ, മെറിറ്റ്, ബിപിഎല്‍, എസ്ഇബിസി എന്നിവരുടെ ഫീസിന്റെ കാര്യം കോടതി ഇന്നലെ പരിഗണിച്ചില്ല. കോളജ് അടിസ്ഥാനത്തില പുതിയ ഫീസ് വ്യക്തമാക്കി സര്‍ക്കാര്‍ ഇന്ന് പരസ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. കേസ് ഈ മാസം 21നു വീണ്ടും പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക