|    Jul 22 Sat, 2017 4:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: പുറത്തായത് സര്‍ക്കാരിന്റെ കള്ളക്കളിയെന്നു ചെന്നിത്തല

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയതില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനം സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ സര്‍ക്കാരിന്റെ കള്ളക്കളിയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വാശ്രയ പ്രവേശനരംഗത്ത് കൂട്ടക്കുഴപ്പം സൃഷ്ടിച്ച് ഒടുവില്‍ സ്‌പോട്ട് അഡ്മിഷനിലൂടെ മാനേജ്‌മെന്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള കള്ളക്കളിയാണ് സര്‍ക്കാര്‍ നടത്തുന്നത്. നേരത്തേ നിശ്ചയിച്ച കനത്ത മെഡിക്കല്‍ ഫീസില്‍ നക്കാപ്പിച്ച കുറച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക