|    Mar 23 Thu, 2017 11:54 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍; മുഴുവന്‍ സീറ്റിലും എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രവേശനം നടത്തും

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റിലും സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രവേശനം നടത്തുമെന്ന നിലപാടില്‍ മാറ്റംവരുത്തേണ്ടതില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. പ്രവേശനം നടത്തുന്നതിന്റെ ഘടനയും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമ്മീഷണര്‍ തന്നെ പ്രവേശനം നടത്തും. 50 ശതമാനം മെറിറ്റ് സീറ്റില്‍ സംസ്ഥാന എന്‍ട്രന്‍സ് പട്ടികയില്‍ നിന്നും ബാക്കിയുള്ള മെറിറ്റ് സീറ്റില്‍ നീറ്റ് പട്ടികയില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തിലുമായിരിക്കും പ്രവേശനം. 50 ശതമാനം മെറിറ്റ് സീറ്റില്‍ മെറിറ്റ്, സംവരണം എന്നിവ മാനദണ്ഡമാക്കിയാവും പ്രവേശനം. ബാക്കിയുള്ള 50 ശതമാനം സീറ്റിലെ 35 ശതമാനം മാനേജ്‌മെന്റ് സീറ്റിലും 15 ശതമാനം എന്‍ആര്‍ഐ സീറ്റിലും നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അനുസരിച്ച് പ്രവേശനം നടത്തും.
പവേശനം നല്‍കേണ്ട കുട്ടികളുടെ പട്ടിക എന്‍ട്രന്‍സ് കമ്മീഷണര്‍ കാേ മാനേജ്‌മെന്റുകള്‍ക്ക് നല്‍കും. വാര്‍ഷികഫീസ് അടച്ചതിന്റെ രേഖ പ്രവേശന സമയത്ത് മാനേജ്‌മെന്റുകള്‍ക്ക് നല്‍കണം. കമ്മീഷണര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് എല്ലാ കുട്ടികള്‍ക്കും മാനേജ്‌മെന്റുകള്‍ പ്രവേശനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ന്യൂനപക്ഷ സ്വാശ്രയ കോളജുകളില്‍ മെറിറ്റ് വിഭാഗത്തിലെ 30 ശതമാനം സീറ്റുകളില്‍ സംസ്ഥാന പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍നിന്നാവും പ്രവേശനം നടത്തുക. ഈ സ്ഥാപനങ്ങള്‍ ന്യൂനപക്ഷ അവകാശം തെളിയിക്കുന്ന രേഖകള്‍ ആഗസ്ത് 27നു മുമ്പായി എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് നല്‍കണം.

(Visited 46 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക