|    Oct 20 Fri, 2017 4:21 pm
FLASH NEWS
Home   >  Kerala   >  

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്തു

Published : 20th August 2016 | Posted By: Navas Ali kn

medical-students

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്തു. മാനേജ്‌മെന്റ് ക്വാട്ടയിലും എന്‍ആര്‍ഐ ക്വാട്ടയിലും ഇനി സര്‍ക്കാര്‍ പ്രവേശനം നടത്തും. സീറ്റുകള്‍ സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ ധാരണക്ക് തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു അസാധാരണ ഉത്തരവിലൂടെയുള്ള സര്‍ക്കാര്‍ നടപടി. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ മെറിറ്റ് സീറ്റില്‍ സംസ്ഥാന പ്രവേശനപരീക്ഷാ പട്ടികയില്‍ നിന്നും മാനേജ്‌മെന്റ്, എന്‍ഐര്‍ഐ ക്വാട്ടകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തിലും  പ്രവേശനം നടത്തും.
ഫീസിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ന്യൂനപക്ഷ പദവിയുള്ള കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണ്. സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജെമെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവവകാശം സര്‍ക്കാര്‍ ലംഘിച്ചെന്ന് എംഇഎസ് കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക