|    Mar 26 Sun, 2017 8:37 pm
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം; ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

Published : 23rd August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരേ കോടതിയില്‍ ഇന്ന് കേസ് ഫയല്‍ചെയ്യുമെന്ന് കേരള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നലെ അത്താണി എയര്‍ലിങ്ക് കാസില്‍ ഹോട്ടലില്‍ നടന്ന അസോസിയേഷന്റെ യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി ഒരു തര്‍ക്കത്തിനുമില്ല. മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിരിക്കുന്ന അമ്പതുശതമാനം സീറ്റ് എന്ന ആവശ്യമാണ് തങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നത്. നൂറുശതമാനം സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഈ മെഡിക്കല്‍ കോളജ് സര്‍ക്കാരിനു വിട്ടുനല്‍കാന്‍ തയ്യാറാണ്. ഞങ്ങള്‍ 15 ശതമാനം മാത്രം സീറ്റ് നല്‍കിയാല്‍ മതി. കോളജിന്റെ മുഴുവന്‍ ചെലവുകളും സ്റ്റാഫിനു ശമ്പളവും സര്‍ക്കാര്‍ നല്‍കണം.
സര്‍ക്കാരിനു കോളജുകള്‍ തുടങ്ങാന്‍ പണമില്ല. സ്വകാര്യമേഖല ഇത്രയും പണം മുടക്കുമ്പോള്‍ അതിന്റേതായ പിന്തുണ നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. നിലവിലുള്ള ഓര്‍ഡറുകള്‍ പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറാവുന്നതിന് അര്‍ഥമില്ല. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഐകകണ്‌ഠ്യേന തീരുമാനമെടുത്തത്.  രണ്ട് രീതിയിലുള്ള സമീപനം നീതിക്കു നിരക്കാത്തതാണ്. ശമ്പളവും മറ്റു ചെലവുകളും സര്‍ക്കാര്‍ വഹിക്കുന്ന എയ്ഡഡ് കോളജിനു ലഭിക്കുന്ന പരിഗണനപോലും മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കുന്നില്ലെന്നത് ചിന്തിക്കേണ്ടതാണെന്ന് പി കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക