|    Sep 25 Mon, 2017 8:30 pm
FLASH NEWS

സ്വാശ്രയ ഫീസ് വര്‍ധന; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉന്തും തള്ളും

Published : 7th October 2016 | Posted By: Abbasali tf

പാലക്കാട്: സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചിലാണ് പോലിസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും നടന്നത്. പോലിസിന് നേരെ കല്ലേറുമുണ്ടായി. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്വാശ്രയവുമായി ബന്ധപ്പെട്ട കള്ളക്കരാറില്‍ ഗവണ്‍മെന്റിനെ പോലെ തന്നെ കൂട്ട് പ്രതികളാണ് സ്വാശ്രയ മാനേജ്‌മെന്റുകളുമെന്ന് ഡീന്‍ പറഞ്ഞു. യുഡിഎഫ് ഗവണ്‍മെന്റ് ഫീസ് നിരക്കില്‍ 6.8 ശതമാനം വര്‍ധനവ് നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞവരാണ് 35 ശതമാനം വര്‍ധനവിനെ ന്യായികരിക്കുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഉണ്ടാക്കി കൊടുത്ത കരാറുകള്‍ക്ക് പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അത് കൊണ്ടാണ് പിന്നോട്ടില്ലെന്ന് പറയുന്നതെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക