|    Jan 19 Thu, 2017 10:31 pm
FLASH NEWS

സ്വാശ്രയ ഫീസ് വര്‍ധന; യുഡിഎഫ് നഗരസഭാംഗങ്ങളുടെഏകദിന ഉപവാസം

Published : 5th October 2016 | Posted By: Abbasali tf

പാലക്കാട്: സ്വാശ്രയ ഫീസ് വര്‍ധനവിനെതിരേ നിയമസഭക്കുമുന്നില്‍ യുഡിഎഫ് എംഎല്‍എ മാര്‍ നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാലക്കാട് നഗരസഭാംഗങ്ങള്‍ ഉപവാസത്തില്‍ .കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടക്കുന്ന ഏകദിന ഉപവാസം മുന്‍ നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ ഭവദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി വി രാമചന്ദ്രന്‍, എ ബാലന്‍, രാജേശ്വരി ജയപ്രകാശ്, ബ്ലോക്ക് സെക്രട്ടറി പുത്തൂര്‍ രാമകൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡന്റ് എ സുമേഷ്, പി എച്ച് മുസ്തഫ സംസാരിച്ചു.നഗരസഭാ കൗണ്‍സിലര്‍മാരായ വി രഞ്ജിത്, വി മോഹന്‍, ചെമ്പകം, സുഭാഷ്, മോഹന്‍ ബാബു, ശാന്തി, പ്രിയ വെങ്കിടേഷ്, ഭാഗ്യം, ഹബീബ, സെയ്തലവി, ശരവണന്‍ തുടങ്ങിയ എല്ലാ കൗണ്‍സിലര്‍മാരും നിരാഹാരത്തില്‍ പങ്കെടുക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക