സ്വാശ്രയ ഫീസ് നിര്‍ണയം : ഏകോപനമുണ്ടായില്ലെന്ന് ഹൈക്കോടതി
Published : 15th July 2017 | Posted By: fsq
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട ഫീസ് നിര്‍ണയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനമുണ്ടായിട്ടില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. എത്രയും വേഗത്തില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളെ ഓര്‍ഡിനന്‍സും ഫീസ് നിര്‍ണയ കമ്മിറ്റിയും ഫീസ് നിര്ണയവുമായുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുള്ളൂവെന്നും എന്നിട്ടും 11ാം മണിക്കൂര്‍ വരെ സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോയെന്നും കോടതി ചോദിച്ചു. സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സും ഫീസ് നിര്‍ണയവും ചോദ്യം ചെയ്ത് കോഴിക്കോട് കെഎംസിടി, തിരുവല്ല പുഷ്പഗിരി, പറവൂര്‍ മാഞ്ഞാലി എസ്എന്‍ മെഡിക്കല്‍ കോളജ്, നെഹ്റു കോളജ് തുടങ്ങിയവര്‍ നല്കിയ ഹരജികളിലാണ് വിമര്ശനംസര്ക്കാര് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമപരമായി വിജ്ഞാപനം ചെയ്തിട്ടില്ലെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടിക്ക് നിയമ സാധുതയില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, ജൂലൈ 12ന് പിഴവുകള്‍ തിരുത്തി പുതിയ ഓര്‍ഡിനന്‍സ് വിജ്ഞാപനം ചെയ്തതായി സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് 13ന് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി താല്‍ക്കാലിക ഫീസ് നിര്‍ണയം നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച രേഖകളും സര്‍ക്കാര്‍ ഹാജരാക്കി. എംബിബിഎസ് 85 ശതമാനം സീറ്റില്‍ അഞ്ചര ലക്ഷമായിരുന്ന ഫീസ് അഞ്ച് ലക്ഷമാക്കി കുറയ്ക്കുകയും 15 ശതമാനം എന്‍ആര്‍ഐ സീറ്റിലെ ഫീസ് 20 ലക്ഷമാക്കി നിശ്ചയിക്കുകയും ചെയ്തതിന്റെ രേഖകളാണ് ഹാജരാക്കിയത്. പഴയ ഓര്‍ഡിനന്‍സും മറ്റും ചോദ്യം ചെയ്യുന്ന ഹരജികളാണ് നിലവിലുള്ളതെന്നും പുതിയ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്യാന്‍ വേറെ ഹരജി നല്‍കണമെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സിലെ പോരായ്മകള്‍ സര്‍ക്കാരിന് നേരത്തേ തന്നെ പരിഹരിക്കാമായിരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.