|    Jul 22 Sat, 2017 4:28 am
FLASH NEWS
Home   >  Kerala   >  

സ്വാശ്രയ ഫീസ് ഘടന: എഐഎസ്എഫ് പ്രക്ഷോഭത്തിന്

Published : 4th September 2016 | Posted By: Navas Ali kn

aisf

സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ ഫീസ് ഘടനയില്‍ സര്‍ക്കാറിനെതിരേ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന പ്രക്ഷോഭത്തിലേക്ക്. മാനേജ്‌മെന്റുകളുമായി സര്‍ക്കാരുണ്ടാക്കിയ ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍ പറഞ്ഞു.
ഫീസ് വര്‍ധനയെ കടുത്ത ഭാഷയിലാണ് സിപിഐ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് വിമര്‍ശിച്ചത്. മെറിറ്റ് സീറ്റില്‍ പോലും ഫീസ് വര്‍ധിപ്പിക്കാനുളള നീക്കം എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയങ്ങളുടെ വ്യതിചലനമാണെന്നും സംഘടന കുറ്റപ്പെടുത്തി. ജനകീയ സര്‍ക്കാരില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ 30 ശതമാനം ഫീസ് വര്‍ധിപ്പിച്ച നടപടി സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നതാണ്.  സാമൂഹിക നീതിയും മെറിറ്റും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. ഏകീകൃത ഫീസ് ഘടനയും വര്‍ധനവും അംഗീകരിക്കാനാകില്ലെന്നും തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക