|    May 23 Tue, 2017 10:34 pm
FLASH NEWS

സ്വാശ്രയ പ്രശ്‌നം: സര്‍ക്കാറിനെ വിമര്‍ശിച്ചിട്ടില്ലെന്ന് വി എസ്

Published : 2nd October 2016 | Posted By: Navas Ali kn

vs-achuthanathan,malambuzha

സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് വി.എസ്. എസ്.ബി.ടിഎസ്.ബി.ഐ ലയനസമരത്തെ കുറിച്ചാണ് താന്‍ പറഞ്ഞത്. ബാങ്ക് ലയനത്തെ എതിര്‍ത്ത് സെക്രട്ടറിയറ്റിനു സമീപം നടക്കുന്ന സമരം ഉദ്ഘാടനം ചെയ്ത് പുറത്തേക്കു വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ഈ സമരം ഒത്തുതീര്‍പ്പാക്കണം എന്നാണ് പറഞ്ഞത്. അല്ലാതെ സ്വാശ്രയ വിഷയത്തെ കുറിച്ച് ആയിരുന്നില്ല എത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അത് വളച്ചൊടിച്ചെന്നും വി.എസ് പറഞ്ഞു. തന്നെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.എസ് പറഞ്ഞു.
സ്വാശ്രയ വിഷയത്തിലുള്ള വി.എസിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി ഇ.പി ജയരാജനും എം.ബി രാജേഷ് എം.പിയും രംഗത്തു വന്നിരുന്നു. കാര്യങ്ങള്‍ മനസ്സിലാകുന്ന ഒരു നേതാവും ഇങ്ങനെ പറയില്ലെന്നായിരുന്നു ഇ.പി ജയരാജന്‍ പറഞ്ഞിരുന്നത്.  വി.എസിന്റെ പ്രതികരണം അമ്പരപ്പിച്ചുവെന്നായിരുന്നു എം.ബി രാജേഷ് എം.പിയുടെ പ്രതികരണം. എന്നാല്‍ കാള പെറ്റുവെന്ന് കേട്ട് ചിലര്‍ കയറെടുത്തു എന്നാണ് വി എസ് ഇവരുടെ പ്രതികരണത്തിനെതിരേ മറുപടി പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day