|    Jan 20 Fri, 2017 5:10 am
FLASH NEWS

സ്വാശ്രയ പ്രശ്‌നം: അനൂപ് ജേക്കബിനെ ആശുപത്രിയിലേക്കു മാറ്റി

Published : 2nd October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരേ നിയമസഭാ മന്ദിരത്തിനുള്ളില്‍ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക്. നിരാഹാരമിരുന്ന അനൂപ് ജേക്കബ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഫി പറമ്പിലും ഹൈബി ഈഡനും സമരം തുടരും.
ആരോഗ്യനില മോശമാണെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനൂപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇന്നലെ രാവിലെ അനൂപ് ജേക്കബ് ഉള്‍പ്പെടെ നിരാഹാരമിരുന്ന മൂന്ന് എംഎല്‍എമാരുടെയും ആരോഗ്യനില ഡോക്ടര്‍മാര്‍ പരിശോധിച്ചു. അനൂപിന്റെ രക്തത്തിലെ ബിലിറൂബിനിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകീട്ട് 4 മണിയോടെ ആശുപത്രിയിലേക്കു മാറ്റിയത്. നിരാഹാരം തുടരണമെന്ന് അനൂപ് ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അനുവദിച്ചില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചാണ് ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചതെന്നും സമരം മുന്നോട്ടുപോവുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, എംഎല്‍എമാരായ ഹൈബി ഈഡനും ഷാഫി പറമ്പിലും നിരാഹാരം തുടരും. അനുഭാവം പ്രകടിപ്പിച്ച് ലീഗ് എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്നും പ്രഫ. ആബിദ് ഹുസയ്ന്‍ തങ്ങളും സത്യഗ്രഹം തുടരുന്നുണ്ട്.
അതിനിടെ, എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമരം ചെയ്യുന്ന എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെട്ടു. രമേശ് ചെന്നിത്തലയുമായും സംസാരിച്ച രാഹുല്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നലെ വൈകീട്ട് എംഎല്‍എമാരെ കണ്ട് സുഖാന്വേഷണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക