|    May 27 Sat, 2017 11:20 pm
FLASH NEWS

സ്വാശ്രയ ധാരണ സാമൂഹിക സമത്വം ഉറപ്പാക്കുന്നത്: മന്ത്രി

Published : 6th September 2016 | Posted By: SMR

തൃശൂര്‍: സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയിട്ടുള്ള ധാരണ സാമൂഹികസമത്വം ഉറപ്പാക്കിയുള്ളതാണെന്ന് മന്ത്രി കെ കെ ശൈലജ. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 20ല്‍ അധികം മെഡിക്കല്‍ കോളജ് അധികൃതരും സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് യോജിച്ചതായി മന്ത്രി പറഞ്ഞു. താമസിയാതെ എല്ലാവര്‍ക്കും പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ ഉദ്യമങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജ്‌മെന്റുകളുമായി ഇപ്പോള്‍ നടത്തിയിട്ടുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയതായി ആയിരത്തിലധികം മെറിറ്റ് സീറ്റുകള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റിന് അവകാശപ്പെട്ട സീറ്റുകളുടെ 50 ശതമാനം സീറ്റുകള്‍ കൂടി മെറിറ്റ് സീറ്റായി പരിഗണിക്കാനാണ് പുതിയ തീരുമാനം.
ശേഷിക്കുന്ന മാനേജ്‌മെന്റ് സീറ്റുകളില്‍ 20 ശതമാനത്തില്‍ രണ്ടരലക്ഷം രൂപയും മാനേജ്‌മെന്റ് ക്വാട്ടയില്‍ ഒമ്പതു ലക്ഷവും ഫീസ് നിശ്ചയിച്ചാണ് ധാരണയായിട്ടുള്ളത്. പ്രവേശനത്തില്‍ തലവരിപ്പണം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്ന വിധത്തിലാണിപ്പോള്‍ സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി എത്തിയിട്ടുള്ള ധാരണ. മന്ത്രി വി എസ് സു നില്‍കുമാര്‍, പി കെ ബിജു എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day