|    Jun 23 Sat, 2018 4:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാശ്രയ കരാര്‍: സര്‍ക്കാരിനെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

Published : 9th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വേണ്ടത്ര ഗൃഹപാഠം ചെയ്തതിനുശേഷമാണ് കരാര്‍ ഉണ്ടാക്കിയതെന്ന അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴുതടച്ച കരാറാണ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് കരുതുന്നില്ല. സമയപരിധിയും കോടതിയുടെ ഇടപെടലുകളും കാരണമായേക്കാം. സ്വാശ്രയ മാനേജുമെന്റുകളുടെമേല്‍ സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണമാണ് ആവശ്യം. അതുകൊണ്ടുതന്നെ മെറിറ്റിന് മുന്‍തൂക്കം നല്‍കുന്ന നിയമനിര്‍മാണമാണ് ഇതിനുവേണ്ടത്. ഇതേക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണം.
താല്‍ക്കാലിക ലാഭങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുംവേണ്ടി എല്‍ഡിഎഫിന്റെ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കം ശക്തമായി ചെറുക്കാന്‍ ചെറുപ്പക്കാര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. കെ ഇ ഇസ്മായില്‍, ബിനോയ് വിശ്വം, ആര്‍ തിരുമലൈ, സിപിഐ സംസ്ഥാന അസി. സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, കെ രാജന്‍ എംഎല്‍എ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss