|    Jul 19 Thu, 2018 5:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി

Published : 24th September 2017 | Posted By: fsq

 

തൃശൂര്‍: ലാഭചിന്തയോടെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചതു മുതല്‍ ചില സ്ഥാപനങ്ങളെക്കുറിച്ച് അവമതിപ്പ് ഉണ്ടാവുകയും അത് പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യ മികവിനു കോട്ടം ഉണ്ടാക്കുകയും ചെയ്തു. അത്തരം സ്ഥാപനങ്ങളെ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഏതാനും ചില സ്വാശ്രയ കോളജുകളില്‍ ചേരാന്‍ കുട്ടികള്‍ ഇല്ലാതെ വന്നതെന്നു പാമ്പാടി നെഹ്‌റു കോളജിന്റെ പേരു വെളിപ്പെടുത്താതെ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss