|    May 23 Tue, 2017 12:45 pm
FLASH NEWS

സ്വാശ്രയസമരത്തോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്ന് വിഎസ്

Published : 2nd October 2016 | Posted By: G.A.G

vsതിരുവനന്തപുരം: സ്വാശ്രയകോളജ് പ്രശ്‌നത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്നും
സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സമരം ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാശ്രയ കോളജ് ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ കഴിഞ്ഞ ദിവസം വിഎസ് പന്തലിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ വിഎസ് സമരത്തോട് അനുഭാവപൂര്‍വം പ്രതികരിച്ചത്് പ്രതിപക്ഷം ആവേശത്തോടെയാണ് വരവേറ്റത്്. വിഎസിന്റെ വാക്കുകളെങ്കിലും സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും
ന്യായമായി ചിന്തിക്കുന്നവര്‍ വിഎസിന്റെ വാക്കുകള്‍ ശരിവയ്ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും പ്രതികരിച്ചു.  സര്‍ക്കാര്‍ ക്രിയാത്മക നിലപാട് സ്വീകരിക്കാത്തത് ദൗഭാഗ്യകരമാണെന്നും സുധീരന്‍ പറഞ്ഞു. നിയമസഭാ കവാടത്തില്‍ എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ നിരാഹാരസമരം അഞ്ചാം ദിവസവും തുടരുകയാണ്. ഇവര്‍ക്കൊപ്പം ലീഗ് എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്നും ആബിദ് ഹുസൈന്‍ തങ്ങളും അനുഭാവ സത്യഗ്രഹും നടത്തുന്നുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day