|    Jul 28 Fri, 2017 10:42 pm
FLASH NEWS

സ്വാശ്രയം: സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്

Published : 30th September 2016 | Posted By: Abbasali tf

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. സുപ്രിംകോടതിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും നിര്‍ദേശം അനുസരിച്ച് പ്രവേശന നടപടികള്‍ ഇന്ന് പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പ്രവേശനത്തിന് ഒരാഴ്ച സമയം നീട്ടിനല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പലരും നിയമം ലംഘിച്ച് പ്രവേശനം നടത്തുന്നതിനാലും പ്രവേശനം പൂര്‍ത്തിയാവാത്തതിനാലും ഒരാഴ്ച കൂടി സമയം സുപ്രിംകോടതിയില്‍ നീട്ടി ചോദിക്കണമെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ജെയിംസ് കമ്മിറ്റിയുമായി ആശയവിനിമയം നടത്തിയശേഷമാണ് സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. അതേസമയം, സ്വാശ്രയ മെഡിക്കല്‍ കോളജുകൡലെ ഒഴിവുള്ള സീറ്റുകള്‍ ഇന്ന് രാവിലെ അറിയിക്കണമെന്നാവശ്യപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബിഎസ് മാവോജി കോളജുകള്‍ക്ക് വീണ്ടം നിര്‍ദേശം നല്‍കി. നേരത്തെ നല്‍കിയ നിര്‍ദേശം മാനേജ്‌മെന്റുകള്‍ തള്ളിയ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ നടപടി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഉത്തരവ് കരാറിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റുകള്‍ എതിര്‍പ്പുന്നയിച്ചിരുന്നത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട് കമ്മീഷണര്‍ അറിയിച്ചു. കരാര്‍ വ്യവസ്ഥ എന്തായാലും കോടതി നിര്‍ദേശം നടപ്പാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ഒഴിവുള്ള സീറ്റുകളില്‍ ഏകീകൃത അലോട്ട്‌മെന്റ് നടത്തണമെന്നായിരുന്നു സുപ്രിംകോടതി വിധി. അതേസമയം, കോഴിക്കോട് കെഎംസിടി, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ നടപടിയാവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വന്തം നിലയില്‍ പ്രവേശനവുമായി മുന്നോട്ടുപോവുന്നതിനെതിരേയാണ് സുപ്രിംകോടതിയെ സമീപിക്കുന്നത്. ഇവിടങ്ങളിലെ സീറ്റുകളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തി ല്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന്് സര്‍ക്കാര്‍ ആവശ്യപ്പെടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക