|    Dec 18 Mon, 2017 8:49 am
Home   >  Todays Paper  >  Page 5  >  

സ്വാശ്രയം: സര്‍ക്കാര്‍ നീക്കം അന്യസംസ്ഥാന ലോബിയെ സഹായിക്കാനെന്നു ചെന്നിത്തല

Published : 25th August 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ പ്രവേശനം സങ്കീര്‍ണമാക്കിയതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദന്തല്‍ കോളജുകളില്‍ ഫീസ് ഏകീകരിച്ച സര്‍ക്കാര്‍ തീരുമാനം അടുത്ത ദിവസംതന്നെ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നു. ഏകീകൃത ഫീസ് എന്ന തീരുമാനമെടുത്തതിന്റെ കാരണമെന്തെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ദന്തല്‍ കോളജിലെ ഫീസ് ഏകീകരണത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നാലുലക്ഷം വരെ ഫീസ് നല്‍കേണ്ട സാഹചര്യമാണുണ്ടായത്. അഞ്ച് വര്‍ഷത്തേക്ക് 20 ലക്ഷം രൂപ ഫീസ് വരുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തെ സങ്കീര്‍ണമാക്കിയ സര്‍ക്കാര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലേക്കു തള്ളിവിട്ടിരിക്കുകയാണ്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നടപടി ഫലപ്രദമായിരുന്നു, അവധാനതയില്ലാതെയും ആലോചനകളില്ലാതെയും ഇടതുസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ തുടര്‍ന്ന് സങ്കീര്‍ണതകളാണുണ്ടായിരിക്കുന്നത്.സ്വാശ്രയമെഡിക്കല്‍ പ്രവേശനവുമായിബന്ധപ്പെട്ട് നീണ്ടുനില്‍ക്കുന്ന  നിയമയുദ്ധങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് അന്യസംസ്ഥാനങ്ങളിലെ വിദ്യഭ്യാസ ലോബികളെ സഹായിക്കുന്ന സമീപനമാണെന്നും പ്രശ്‌നം കോടതിയുടെ തീര്‍പ്പിനുവിടാതെ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss