|    Mar 25 Sat, 2017 3:19 pm
FLASH NEWS

സ്വാശ്രയം: സര്‍ക്കാര്‍ നിലപാട് സാമ്പത്തിക നേട്ടത്തിന്- എസ്ഡിപിഐ

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ ചുവടുമാറ്റിയതിനു പിന്നില്‍ സാമ്പത്തികനേട്ടം മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാവുമെന്ന ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. ഒരുഘട്ടത്തില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെന്നു പറഞ്ഞ സര്‍ക്കാര്‍, പിന്നീട് കോടതിയില്‍ കേസ് തോറ്റുകൊടുത്തത് ദുരൂഹമാണ്.
ചില മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഫീസ് കുറയ്ക്കാന്‍ സ്വമേധയാ സന്നദ്ധമായ അവസരം സര്‍ക്കാര്‍ എന്തുകൊണ്ട് ഉപയോഗപ്പെടുത്തിയില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ഫീസ് ഘടന സംബന്ധിച്ച് ഇപ്പോഴും സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തല്‍ വിജ്ഞാപനങ്ങളിറങ്ങുന്നത്.
കരുണ, കണ്ണൂര്‍ കോളജുകളിലെ സര്‍ക്കാര്‍ ഏറ്റെടുത്ത സീറ്റുകളില്‍ സംവരണ മാനദണ്ഡപ്രകാരം സീറ്റ് വിഭജനം നടത്തിയെങ്കിലും അവിടെ പ്രവേശനം നേടിയ പട്ടികജാതി വിദ്യാര്‍ഥികളും അതത് കോളജുകള്‍ നിശ്ചയിച്ച ഫീസ് നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് അത്യന്തം അപലപനീയമാണ്. വര്‍ധിപ്പിച്ച ഫീസ് ഉടമ്പടി റദ്ദുചെയ്യാന്‍ സാധ്യമല്ലെന്നു പറയുന്ന സര്‍ക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു വരുന്ന അധികതുക അടയ്ക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കല്‍, എ ഇബ്രാഹിം മൗലവി, കുന്നില്‍ ഷാജഹാന്‍ പങ്കെടുത്തു.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക