|    Mar 28 Tue, 2017 3:30 pm
FLASH NEWS

സ്വാശ്രയം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കരാര്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍ എസ് നുസൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമരം ചെയ്ത യൂത്ത് കോ ണ്‍ഗ്രസ് പ്രവര്‍ത്തകഷറപ ബാരിക്കേഡ് തള്ളിനീക്കി സെക്രട്ടേറിയറ്റിലേക്ക് പ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ലാത്തിവീശി. പോലിസും പ്രവര്‍ത്തകരുമായി ഏറെനേരം  ഉന്തും തള്ളുമുണ്ടായതോടെ സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷാന്തരീക്ഷത്തിലായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പോലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ എത്തിച്ചേര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎം സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി രഹസ്യ കരാറുണ്ടാക്കിയതാണ് ഇപ്പോഴത്തെ വര്‍ധനവിന് കാരണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.   35 ശതമാനം ഫീസാണ് മെറിറ്റ് സീറ്റില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജെയിംസ് കമ്മിറ്റി തീരുമാനത്തെയും സര്‍ക്കാരും മാനേജ്‌മെന്റുകളും ചേര്‍ന്ന് അട്ടിമറിച്ചു. പാവപ്പെട്ടവന് മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനം  അംഗീകരിക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലെ ഫീസ് വര്‍ധനയുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴത്തെ വര്‍ധനവ് ലക്ഷ്യബോധമില്ലാത്തതാണ്.
കൂടാതെ 50 ശതമാനം സീറ്റില്‍ 30 ശതമാനം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കാമെന്ന് മാനേജ്‌മെന്റുകളുമായി രഹസ്യധാരണ ഉണ്ടായിട്ടുണ്ട്. ഫീസ് വര്‍ധന പിന്‍വലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് ഡീന്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്, സംസ്ഥാന ഭാരവാഹികളായ രാജേഷ് ചന്ദ്രദാസ്, എന്‍എസ് നുസൂര്‍ നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day