|    Jan 21 Sat, 2017 7:43 am
FLASH NEWS

സ്വാശ്രയം: കോടതി ഉത്തരവിലൂടെ തലവരി തടയാനായില്ല: വെള്ളാപ്പള്ളി

Published : 28th August 2016 | Posted By: SMR

കൊച്ചി: സ്വാശ്രയ വിഷയത്തിലെ ഹൈക്കോടതി വിധിയിലൂടെ സര്‍ക്കാരും മാനേജുമെന്റും ജയിച്ചിരിക്കുകയാണെന്നും എന്നാല്‍, മാനേജുമെന്റുകള്‍ക്ക് തലവരി ലഭിക്കാനുള്ള സാഹചര്യം ഇപ്പോഴുമുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. 50 ശതമാനം സീറ്റ് മാനേജ്‌മെന്റിനും 50 ശതമാനം നീറ്റിന്റെ റാങ്ക് പട്ടികയില്‍ നിന്നും എടുക്കാം.
പക്ഷേ, ഇതുകൊണ്ട് തലവരിപ്പണം ഒഴിവാക്കാന്‍ സാധിച്ചെന്നു പറയാനാവില്ല. അതിനാല്‍, സാധാരണക്കാര്‍ക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിലോ മാര്‍ക്കിന്റെ അടിസ്ഥാനത്തിലോ തലവരി കൊടുക്കാതെയോ എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഏതു നിയമമുണ്ടാക്കിയാലും അതില്‍ ഒരു പഴുതുണ്ടാവും. ബാര്‍ കോഴക്കേസിന്റെ പുനരാന്വേഷണം   സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക