|    Feb 24 Fri, 2017 11:28 pm
FLASH NEWS

സ്വാലിഹിന്റെ മൃതദേഹം സൗദിയില്‍ ഖബറടക്കും

Published : 10th November 2016 | Posted By: SMR

ഇരിക്കൂര്‍: കഴിഞ്ഞ ശനിയാഴ്ച സൗദിയിലെ ബുറൈദയില്‍ ഷോക്കേറ്റു മരിച്ച ഇരിക്കൂര്‍ തട്ടുപറമ്പിലെ പള്ളിക്കല്‍ വീട്ടില്‍ മുഹമ്മദ് സ്വാലിഹിന്റെ ഖബറടക്കം നാളെ ബുറൈദയില്‍ നടക്കും.
താമസസ്ഥലത്തെ കുളിമുറിയില്‍ വച്ചായിരുന്നു ഷോക്കേറ്റു മരിച്ചത്. സഹപ്രവര്‍ത്തകരും ബന്ധുക്കളും ഫോണില്‍ നിരവധി തവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ബുറൈദ സെന്റല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാളെ ഖബറടക്കും.
അബ്ദുല്ല-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: മുനീറ. മകന്‍: മാസിന്‍ മുഹമ്മദ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക