|    Aug 24 Thu, 2017 4:52 am
FLASH NEWS
Home   >  National   >  

സ്വാമി ഓം മോഷണക്കേസില്‍ അറസ്റ്റില്‍

Published : 10th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: സ്വാമി ഓം മോഷണക്കേസില്‍ അറസ്റ്റില്‍. ഇയാളുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഒന്‍പത് വര്‍ഷം മുന്‍പ് സൈക്കിളും ചില രേഖകളും മോഷ്ടിച്ച് കടന്നുകളഞ്ഞെന്നാണ് പരാതി.കഴിഞ്ഞ വര്‍ഷം ഡല്‍ഹി സാകേത് കോടതി സ്വാമി ഓം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
2008 നവംബറിലാണ് സ്വാമി ഓമിന്റെ സഹോദരന്‍ പ്രമോദ്, ലോധി കോളനി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ സൈക്കിള്‍ കടയുടെ പൂട്ട് തകര്‍ത്ത് സ്വാമി ഓമിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കടയില്‍ നിന്നും 11 സൈക്കിളും മറ്റ് ഉപകരണങ്ങളും ചില രേഖകളുമായി കടന്നുകളഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്.കേസില്‍ കഴിഞ്ഞവര്‍ഷം സ്വാമി ഓമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സാകേത് കോടതി വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ലോധി കോളനി പോലീസും ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഡല്‍ഹി ബജന്‍പുരയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്. വിവാദ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയാണ് സ്വാമി ഓം ശ്രദ്ധേയനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക