|    Nov 13 Tue, 2018 8:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വാമി അഗ്നിവേശിന് നേരെ സംഘപരിവാര ആക്രമണം

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി വാജ്‌പേയിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ സ്വാമി അഗ്‌നിവേശിന് നേരെ സംഘപരിവാര പ്രവര്‍ത്തകരുടെ ആക്രമണം. ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ഓഫിസിനു സമീപത്തുവച്ചാണ് വനിതകള്‍ ഉള്‍പ്പെടുന്ന സംഘം സ്വാമിക്ക് നേരെ ആക്രമണം നടത്തിയത്. ഒരു മാസത്തിനിടെ സ്വാമി അഗ്‌നിവേശിന് നേര്‍ക്കു സംഘപരിവാരം നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.
വാജ്‌പേയിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നതിനാല്‍ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ കാമറകളില്‍ സ്വാമി അഗ്‌നിവേശിന് നേര്‍ക്കുണ്ടായ ആക്രമണ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരുന്നു. ബിജെപി ഓഫിസിനു മുമ്പിലേക്കു നടന്നടുക്കവേ വഞ്ചകന്‍ എന്നു വിളിച്ചുകൊണ്ടാണ് ഒരുസംഘം അദ്ദേഹത്തെ വലിച്ചു താഴെയിടാന്‍ ശ്രമിച്ചത്. അക്രമിസംഘത്തിനൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തെ ചെരിപ്പൂരിയടിക്കാനും ശ്രമിക്കുന്നുണ്ട്. അക്രമികള്‍ സ്വാമിയുടെ തലപ്പാവ് വലിച്ചൂരി. സംഭവം കണ്ട് ഓടിയടുത്ത പോലിസ് സംഘം സ്വാമിയെ വാനിലേക്ക് കൂട്ടിക്കൊണ്ടു പോവുമ്പോഴും അക്രമികള്‍ പിന്‍തുടര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് അഗ്‌നിവേശ് പറയുന്നതിങ്ങനെ: ഞാന്‍ വാജ്‌പേയിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി പോവുകയായിരുന്നു. സ്ഥലത്തെ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ കാരണം കാല്‍നടയായാണ് പോയത്. പെട്ടെന്നാണ് ഒരുസംഘം ആക്രോശിച്ചുകൊണ്ട് ഓടിയടുത്തത്.
അവര്‍ എന്നെ തല്ലി. പിടിച്ചുവലിച്ചു വട്ടം കറക്കി. തലപ്പാവ് വലിച്ചൂരിയെടുക്കുകയും അസഭ്യം പറയുകയും ചെയ്തു.
അതേസമയം, സംഭവത്തില്‍ ഇന്നലെ വൈകുന്നേരംവരെയും പോലിസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആര്‍എസ്എസിന്റെ ആള്‍ക്കൂട്ട ആക്രമണങ്ങളെയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെയും നിരന്തരം വിമര്‍ശിക്കുന്ന സ്വാമി അഗ്നിവേശിന് നേരെ കഴിഞ്ഞ ജൂലൈ 17ന് ജാര്‍ഖണ്ഡില്‍ വച്ച് ഒരു സംഘം സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss