|    Jul 21 Sat, 2018 1:39 am
FLASH NEWS
Home   >  Kerala   >  

സ്വാമിയുടെ ലിഗം മുറിച്ച സംഭവം: പിന്നില്‍ ബി സന്ധ്യയെന്ന് സ്വാമി

Published : 2nd September 2017 | Posted By: shins

തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എഡിജിപി ബി സന്ധ്യയെന്ന വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ. പോലീസും അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് തുടങ്ങിയവരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോവുകയായിരുന്നെന്നും ഗംഗേശാനന്ദ ആരോപിച്ചു. സന്ധ്യ അറിയാതെ ഇക്കാര്യങ്ങളൊന്നും നടക്കില്ല. ആ പെണ്‍കുട്ടിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. ചട്ടമ്പിസ്വാമി സ്മാരകത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കണ്ണമ്മൂലയില്‍ വന്നതിനു ശേഷം സന്ധ്യയും താനും ശത്രുതയിലാണ്. പെണ്ണുകേസുമായി ബന്ധപ്പെടുത്തിയാല്‍ ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അങ്ങനെ ചെയ്തതെന്നും ശത്രുത ബി സന്ധ്യയുടെ സ്വഭാവമാണെന്നും ഗംഗേശാനന്ദ പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള രണ്ടുപേര്‍ ശ്രമിച്ചിരുന്നു. ഇത് വിലക്കിയതാണ് തന്റെ നേര്‍ക്കുള്ള അതിക്രമത്തിനു കാരണമെന്നും പെണ്‍കുട്ടിയുമായും വീട്ടുകാരുമായും തനിക്കിപ്പോഴും അടുപ്പമുണ്ടെന്നും സ്വാമി പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗംഗേശാനന്ദ വെളിപ്പെടുത്തല്‍ നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss