|    Aug 16 Thu, 2018 1:23 pm
Home   >  Todays Paper  >  Page 1  >  

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്‌ : സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി കോടതിയില്‍

Published : 18th June 2017 | Posted By: fsq

 

തിരുവനന്തപുരം: ലൈംഗികപീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി പോക്‌സോ കോടതിയില്‍ ഹരജിനല്‍കി. കോടതിയില്‍ നേരിട്ടെത്തിയാണ് അഭിഭാഷക മുഖേന ഹരജി സമര്‍പ്പിച്ചത്. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പോലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഹരജിയില്‍ പെണ്‍കുട്ടി പറഞ്ഞു. പോലിസ് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് നേരത്തെ സ്വാമിക്കെതിരേ മൊഴിനല്‍കിയത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയെഴുതിയെന്നും ഹരജിയില്‍ ആരോപിക്കുന്നു. അതേസമയം, പെണ്‍കുട്ടി മൊഴിമാറ്റിയ സാഹചര്യത്തില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പോലിസും കോടതിയില്‍ ഹരജിനല്‍കി. ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള ആധുനിക പരിശോധനയ്ക്കും വൈദ്യപരിശോധനയ്ക്കും വിധേയയാക്കണമെന്നു ഹരജിയില്‍ പറയുന്നു.രണ്ട് ഹരജികളുടെയും വാദം തിങ്കളാഴ്ച്ച  പോക്‌സോ കോടതി പരിഗണിക്കും. അന്നുതന്നെ പെണ്‍കുട്ടിയുടെയും പോലിസിന്റെയും അപേക്ഷകളിലും തീരുമാനമുണ്ടാവാനാണു സാധ്യത. ഇതിനിടെ സ്വാമിയുടെ റിമാന്‍ഡ് കാലാവധി ജൂലൈ ഒന്നുവരെ നീട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss