|    Dec 11 Mon, 2017 7:01 pm
FLASH NEWS
Home   >  National   >  

സ്വാതി വധക്കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ മരിച്ചു

Published : 18th September 2016 | Posted By: G.A.G

ramkumar-swathi-murder

ചെന്നൈ:  നുങ്കമ്പാക്കം റെയില്‍വെ സ്‌റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍. ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ  ചൂളൈമേട് സ്വദേശിനി സ്വാതി (24)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാറിനെയാണ് പുഴാല്‍ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോള്‍ ഇയാള്‍ വൈദ്യുതി പ്രവാഹമുള്ള ഒരു വയറില്‍ കയറിപ്പിടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ജയില്‍ അധികൃതരുടെ
വിശദീകരണം. കഴിഞ്ഞ ജൂണ്‍ 24നാണ് നുങ്കമ്പാക്കം റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ സ്വാതി അരിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വ്യാപകമായ തിരച്ചിലിന് ശേഷമാണ് പ്രതിയായ രാംകുമാറിനെ ജൂലൈ ഒന്നിന് പോലിസ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക