|    Jan 19 Thu, 2017 12:01 pm
FLASH NEWS

സ്വാതന്ത്ര്യ സമരത്തിലെ ബ്രിട്ടീഷ് അക്രമികളെ മഹത്വവല്‍ക്കരിച്ച് ബിജെപി പ്രദര്‍ശനം

Published : 24th September 2016 | Posted By: Navas Ali kn

kkd_gl_bjp_exhibition_160924185846952

ആബിദ്

കോഴിക്കോട്: ചരിത്രത്തെ വളച്ചൊടിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിനിടെ ധീര ദേശാഭിമാനികളാല്‍ കൊലചെയ്യപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ മഹത്വവല്‍ക്കരിച്ചും ബിജെപി പ്രദര്‍ശനം. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തോടനുബന്ധിച്ച് ഉപാധ്യയനം 2016 എന്ന പേരില്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യപോരാട്ടത്തെ അപഹസിക്കുന്ന പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. 1921ല്‍ വാഗണ്‍ട്രാജഡി നരഹത്യക്ക് നേതൃത്വം നല്‍കിയ മലബാര്‍ ജില്ലാ പട്ടാള മേധാവിയായിരുന്ന റിച്ചാര്‍ഡ് ഹോവാര്‍ഡ് ഹിച്ച്‌കോക്കിന്റെ സ്മാരകത്തെ രക്തസാക്ഷിയായ പോലിസ് സൂപ്രണ്ട് റിച്ചാര്‍ഡ് ഹോവാര്‍ഡ് ഹിച്ച് കോക്കിന്റെ സ്മാരകം എന്ന അടിക്കുറിപ്പോടെയാണ് പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുന്നത്. കൊല്ലപ്പെട്ട പാലക്കാട് എഎസ്പി ഡെബ്ല്യൂ ജെ ഡി റൗളി, ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവകുടീരം, 1921ലെ കലാപകാരികളാല്‍ കൊല്ലപ്പെട്ട പോലിസുകാരുടെ സ്മരണയ്ക്ക് കോഴിക്കോട്് പോലിസ് കമ്മീഷണര്‍ ഓഫിസ് പരിസരത്ത് നിര്‍മിച്ച സ്തൂപം തുടങ്ങിയവക്കും ആദരവ് നല്‍കി പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ 1921ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ചെമ്പ്രശ്ശേരി തങ്ങളെയുമെല്ലാം ഹിന്ദു കൂട്ടക്കൊലയ്ക്ക്് നേതൃത്വം നല്‍കിയവരായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല, പ്രകോപനപരമായ രീതിയില്‍ അതിനെ അവതരിപ്പിക്കുക കൂടി ചെയ്യാന്‍ സംഘാടകര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയെയും പ്രദര്‍ശനത്തിലൂടെ അപമാനിക്കുന്നുണ്ട്. പാക് വാദത്തോടൊപ്പം മലബാര്‍ കേന്ദ്രീകരിച്ച് മാപ്പിളസ്ഥാന്‍ വാദവും മുസ്്‌ലിം ലീഗ് ഉയര്‍ത്തിയിരുന്നെന്നും മലപ്പുറം ജില്ലയായി മാര്‍ക്‌സിസ്റ്റുകാര്‍ നല്‍കിയ പ്രദേശം തന്നെയാണ് മാപ്പിളസ്ഥാന്റെ അതിരുകളെന്നും പ്രദര്‍ശനം പറയുന്നു. മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയവരെ തടവറ ഭേദിച്ച്, കൈയാമം പൊട്ടിച്ച് തളിരിട്ട കൃഷ്ണാവതാരം പോലെ എന്നാണ് വിശേഷിപ്പിക്കുന്നത്. സമരത്തില്‍ പങ്കെടുക്കാന്‍ ആന്ധ്രപ്രദേശില്‍ നിന്ന് വന്നവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. കെ കേളപ്പനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. കേളപ്പന്‍ മലപ്പുറം വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്നതും അദ്ദേഹം തളിക്ഷേത്രത്തിലെത്തിയതുമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 754 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക